3:6

ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നു കണ്ട് അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു; അവനും തിന്നു.

3:5

അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞു നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

3:3

എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്.

3:2

സ്ത്രീ സർപ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്ക് ഭക്ഷിക്കാം.

3:1

ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം കല്പിച്ചിട്ടുണ്ടോ?

2:25

പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല.

2:24

അതിനാൽ, പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും.

2:23

അപ്പോൾ അവൻ പറഞ്ഞു: ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും. നരനിൽ നിന്ന് എടുക്കപ്പെട്ടത് കൊണ്ട് നാരിയെന്ന് ഇവൾ വിളിക്കപ്പെടും.

2:22

മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. അവളെ അവന്റെ മുമ്പിൽ കൊണ്ടുവന്നു.