ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

2:8

അവിടുന്നു കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.

2:7

ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.

2:5

ദൈവമായ കർത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളിൽ ഭൂമിയിൽ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാൻ ഭൂമിയിൽ മനുഷ്യനുണ്ടായിരുന്നുമില്ല.

2:3

സൃഷ്ടികർമ്മം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽ നിന്നു വിരമിച്ചു വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.

2:2

ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽ നിന്നു വിരമിച്ചു, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.

1:31

താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു. സന്ധ്യയായി പ്രഭാതമായി – ആറാം ദിവസം

1:30

ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും – ജീവശ്വാസമുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങൾ ഞാൻ നൽകിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.