ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

2:18

ദൈവമായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്ന ഇണയെ ഞാൻ നൽകും.

2:17

എന്നാൽ, നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

2:16

അവിടുന്ന് അവനോട് കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.

2:15

ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി.

2:14

മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്. അത് അസ്സീറിയായുടെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.

2:13

രണ്ടാമത്തെ നദിയുടെ പേര് ഗിഹോണ്. അത് കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു.

2:12

ആ നാട്ടിലെ സ്വർണം മേൽത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്.

2:11

ഒന്നാമത്തേതിന്റെ പേര് പിഷോണ്. അത് സ്വർണ്ണത്തിന്റെ നാടായ ഹവിലാ മുഴുവൻ ചുറ്റിയൊഴുകുന്നു.

2:10

തോട്ടം നനയ്ക്കാൻ ഏദനിൽ നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെ വച്ച് അത് നാല് കൈവഴികളായി പിരിഞ്ഞു.

2:9

കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണിൽ നിന്ന് പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്നു വളർത്തി.