ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

3:3

എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്.

3:2

സ്ത്രീ സർപ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്ക് ഭക്ഷിക്കാം.

3:1

ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം കല്പിച്ചിട്ടുണ്ടോ?

2:25

പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല.

2:24

അതിനാൽ, പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും.

2:23

അപ്പോൾ അവൻ പറഞ്ഞു: ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും. നരനിൽ നിന്ന് എടുക്കപ്പെട്ടത് കൊണ്ട് നാരിയെന്ന് ഇവൾ വിളിക്കപ്പെടും.

2:22

മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. അവളെ അവന്റെ മുമ്പിൽ കൊണ്ടുവന്നു.

2:21

അതുകൊണ്ട്, ദൈവമായ കർത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തതിനു ശേഷം അവിടം മാംസം കൊണ്ടു മൂടി.

2:20

എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും വയലിലെ മൃഗങ്ങൾക്കും അവൻ പേരിട്ടു. എന്നാൽ, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.

2:19

ദൈവമായ കർത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണിൽ നിന്നു രൂപപ്പെടുത്തി. അവയ്ക്ക് മനുഷ്യൻ എന്തു പേരിടുമെന്ന് അറിയാൻ അവിടുന്ന് അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്ക്കു പേരായിത്തീർന്നു.