3:13
ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവൾ പറഞ്ഞു: സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു.
ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.
ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.
ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവൾ പറഞ്ഞു: സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു.
അവൻ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാൻ അതു തിന്നു.
അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?
അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ അവിടുത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ നഗ്നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്.
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?
വെയിലാറിയപ്പോൾ ദൈവമായ കർത്താവ് തോട്ടത്തിൽ ഉലാത്തുന്നതിന്റെ ശബ്ദം അവർ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പിൽ നിന്നു മാറി, തോട്ടത്തിലെ മരങ്ങൾക്കിടയിലൊളിച്ചു.
ഉടനെ ഇരുവരുടെജും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി.
ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നു കണ്ട് അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു; അവനും തിന്നു.
അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞു നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.
സർപ്പം സ്ത്രീയോട് പറഞ്ഞു: നിങ്ങൾ മരിക്കുകയില്ല.