ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

4:9

കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍ ?

4:8

ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത്‌ അവനെകൊന്നു.

4:7

ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന്‌ ഓര്‍ക്കണം. അതു നിന്നില്‍ താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.

4:6

കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്‌? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്‌?

4:5

എന്നാല്‍ കായേനിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.

4:4

ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത്‌ അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്‌ചവച്ചു. ആബേലിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും അവിടുന്നു പ്രസാദിച്ചു.

4:3

ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്‌ച സമര്‍പ്പിച്ചു.

4:2

പിന്നീട്‌ അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെപ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു.

4:1

ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെപ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്‌ഷിച്ച്‌ എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.

3:24

മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്‌ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക്‌ അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്‌ഥാപിച്ചു.