ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

4:21

അവന്റെ സഹോദരന്റെ പേര്‌ യൂബാല്‍. കിന്നരവും വേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവൻ

4:20

ആദായുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍ .

4:18

ഹെനോക്കിന്‌ ഈരാദും, ഈരാ ദിന്‌മെഹുയായേലും ജനിച്ചു. മെഹുയായേലിന്‌ മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു.

4:17

കായേന്‍ തന്റെ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ച്‌ ഹെനോക്കിനെ പ്രസവിച്ചു. കായേന്‍ ഒരു നഗരം പണിതു. തന്റെ പുത്രനായ ഹെനോക്കിന്റെ പേര്‌ അതിനു നല്‍കി.

4 16

കായേന്‍ കര്‍ത്താവിന്റെ സന്നിധിവിട്ട്‌ ഏദനു കിഴക്കു നോദുദേശത്ത്‌ വാസമുറപ്പിച്ചു.

4:15

കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ്‌ അവന്റെ മേല്‍ ഒരടയാളം പതിച്ചു.

4:14

ഇന്ന്‌ അവിടുന്ന്‌ എന്നെ ഈ സ്‌ഥലത്തുനിന്ന്‌ ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും.

4:13

കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ്‌ ഈ ശിക്‌ഷ.

4:12

കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.