ഉല്പത്തി

ഉല്പത്തി പുസ്തകം ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചതെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻ്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത്വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ.

5:5

ആദത്തിന്‍റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു.

5:4

സേത്തിന്‍റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

5:3

ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്‍റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു.

5:2

സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയും ചെയ്തു.

5:1

ആദത്തിന്റെ വംശാവലി ഗ്രന്‌ഥമാണിത്‌. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിച്ചു.

4:26

സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത്‌ അവനെ എനോഷ്‌ എന്നു വിളിച്ചു. അക്കാലത്ത്‌ മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കാന്‍ തുടങ്ങി.

4:25

ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത്‌ എന്ന്‌ അവനു പേരിട്ടു. കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ്‌ അവന്‍ എന്ന്‌ അവള്‍ പറഞ്ഞു.

4:24

കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്റേത്‌ എഴുപത്തേഴിരട്ടിയായിരിക്കും.

4:23

ലാമെക്ക്‌ തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കു ചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാന്‍ കൊന്നു കളഞ്ഞു.

4:22

സില്ലായ്‌ക്കും ഒരു പുത്രനുണ്ടായി. തൂബല്‍കയീന്‍. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന്‍ . തൂബല്‍കയീന്‌ നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു.