Author name: jesus.christ

1:11

ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.

1:10

കരയ്ക്ക് ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു.

1:9

ദൈവം വീണ്ടും അരുളിച്ചെയ്തു. ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്തു ഒരുമിച്ചു കൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.

1:8

വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – രണ്ടാം ദിവസം.

1:7

ദൈവം വിതാനം ഉണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.

1:6

ദൈവം വീണ്ടും അരുളി ചെയ്തു, ജല മധ്യത്തിൽ ഒരു വിതാനം ഉണ്ടാകട്ടെ, അത് ജലത്തെ രണ്ടായി തിരിക്കട്ടെ.

1:5

വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – ഒന്നാം ദിവസം.

1:4

വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽ നിന്നു വേർതിരിച്ചു.

1:2

ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു.