അങ്ങേ സ്വരൂപത്തിനു മുൻപാകെ സാഷ്ടാംഗം വീണുകൊണ്ട് ഞങ്ങൾ അപേക്ഷിക്കുന്നു. സഹതാപത്തിലേക്ക് എത്രയും ചാഞ്ഞിരിക്കുന്ന അങ്ങേ മൃദുവായ ഹൃദയം ഞങ്ങളുടെ പ്രാർത്ഥനകളിൽ അലിവായി ഞങ്ങൾ തീക്ഷണതയോടെ അപേക്ഷിക്കുന്ന ആ പ്രത്യേക വരം ഞങ്ങൾക്ക് തരേണമേ. ഞങ്ങളിൽ നിന്ന് എല്ലാ ദുഖങ്ങളും, നിരാശകളും എല്ലാ പരീക്ഷകളും ഞങ്ങളുടെ മേൽ വന്നിരിക്കുന്ന എല്ലാ നിർഭാഗ്യങ്ങളും നീക്കി തരിക. പിതാവിനോടും പരിശുദ്ധാരൂപിയോടും കൂടി അങ്ങേ ഞങ്ങൾ അനവരതം സ്തുതിക്കുന്നതിനായി ഞങ്ങളുടെ അപേക്ഷയെ അങ്ങേ ബാല്യപ്രായത്തെക്കുറിച്ചു കൈക്കൊണ്ട് ഞങ്ങൾക്ക് സഹായവും സമാധാനവും തരേണമേ. ആമ്മേൻ.
വചനം മാംസമായി നമ്മിൽ വസിച്ചു.
3 സ്വർഗ്ഗസ്ഥനായ പിതാവേ