ഈശോയുടെ ഹൃദയമേ
ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവർത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശദീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യേണമേ. ഞങ്ങളിൽ ആരെങ്കിലും ഉപദ്രവിക്കാൻ ഇടയായാൽ ഞങ്ങളോട് ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്ന വരെയും സമൃദ്ധമായ അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യ ഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻറെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
വിശുദ്ധ യൗസേപ്പിതാവേ
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
വിശുദ്ധ മാർഗ്ഗറീത്താ മറിയമേ
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ