കരുണ പ്രാർത്ഥന

കർത്താവായ ദൈവമേ, പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും, കുടുംബാംഗങ്ങളും, പൂർവികരും വഴി വന്നുപോയ എല്ലാ പാപങ്ങളും തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ. ഞങ്ങളെയും ഞങ്ങൾക്കുള്ള എല്ലാ വസ്തുക്കളെയും ഈശോയുടെ തിരുരക്തത്താൽ അഭിഷേകം ചെയ്യണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചു ആരൂപിയിലൂടെ നയിക്കണമേ.